കാസർകോട് കുമ്പളയിൽ പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരണം. 9 യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

New Update
kumbala

കാസർകോട്: കുമ്പളയിൽ പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച 9 യുവാക്കൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

Advertisment

കുമ്പള ടൗണിൽ വാക് തർക്കമുണ്ടായ സംഭവത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്. വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാൻ നോക്കരുതെന്നും പറഞ്ഞാണ് യുവാക്കൾ റീൽ ചെയ്തത്.

കേസെടുത്തുവെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ റീൽ ചെയ്തത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് ക്രമസമാധാനം തകർക്കാൻ പ്രേരണ നൽകിയതിനാണ് കേസെടുത്തത്.

Advertisment