മന്ത്രി ആയാലും തന്ത്രി ആയാലും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ പിടിക്കപ്പെടണം. നിയമം നിയമത്തിന്റെ വഴിയില്‍ത്തന്നെ പോണം. പക്ഷേ ഈ അന്വേഷണത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഭക്തജനങ്ങള്‍ക്കുണ്ട്: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍

ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല

New Update
kummanam

തിരുവനന്തപുരം: മന്ത്രി ആയാലും തന്ത്രി ആയാലും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ പിടിക്കപ്പെടണം എന്ന് ബിജെപി. 

Advertisment

നിയമം നിയമത്തിന്റെ വഴിയില്‍ത്തന്നെ പോണം. പക്ഷേ ഈ അന്വേഷണത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഭക്തജനങ്ങള്‍ക്കുണ്ടെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

തിരുവനന്തപുരത്തെ ബിജെപി ഓഫീസില്‍ മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല.

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പക്ഷേ പിന്നീട് എന്തുണ്ടായി. ദേശീയ അന്തര്‍ദേശീയ മാനമുള്ള കേസായതിനാല്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണം എന്നും കുമ്മനം ആവശ്യപ്പെട്ടു.

Advertisment