/sathyam/media/media_files/2025/02/22/z0VBE7EtMU6tiatrRgsx.jpg)
കുണ്ടറ: കൊല്ലം കുണ്ടറയിൽ ട്രെയിൻ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. കുണ്ടറ ആറുമുറിക്കട പഴയ ഫയര്‍സ്റ്റേഷന് സമീപമുള്ള റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്.
സംഭവത്തിൽ അട്ടിമറിയ്ക്കുള്ള സാധ്യത തള്ളികളയാനാവില്ലെന്നാണ് വിലയിരുത്തൽ.
ഉടൻ എഴുകോൺ പൊലീസ് സ്ഥലത്ത് എത്തി പോസ്റ്റ് മാറ്റി. പാലരുവി ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് സംഭവം.
സംഭവത്തിൽ പുനലൂർ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറി സാധ്യത അടക്കം അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് റെയിൽവേ അറിയിച്ചു.
രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയത്തിലാണ് പൊലീസും റയിൽവേ വിഭാഗവും അറിയിച്ചു.
പാളത്തിന് കുറുകെ വെച്ചത് ടെലിഫോൺ പോസ്റ്റ് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ടെലിഫോൺ പോസ്റ്റ് എടുത്തു മാറ്റുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us