പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം; സിപിഎം നേതാക്കൾക്ക് നോട്ടീസ്, ജീവന് ഭീഷണിയുണ്ടെന്ന് ഹർജി

New Update
v kunjikrishnan

കൊ​ച്ചി: പ​യ്യ​ന്നൂ​രി​ലെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​പ്ര​കാ​ശ​ന പ​രി​പാ​ടി​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Advertisment

ഹ​ർ​ജി​യി​ൽ എ​തി​ർ ക​ക്ഷി​ക​ളാ​യ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ, പ​യ്യ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

ഫെ​ബ്രു​വ​രി നാ​ലി​ന് പ​യ്യ​ന്നൂ​ർ ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ‘നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം’ എ​ന്ന ത​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​നു സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ച​ട​ങ്ങ് ത​ട​സ​പ്പെ​ടു​ത്താ​ൻ പാ​ർ​ട്ടി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ത​നി​ക്കും കു​ടും​ബ​ത്തി​നും ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Advertisment