തൃശൂർ: കുന്നംകുളത്ത് കൃഷിയിടങ്ങളിൽ ഭീഷണിയായി മാറിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ ഷൂട്ടിംഗിൽ പരിശീലനം നേടിയ പ്രത്യേകസംഘമാണ് കാട്ടുപന്നികൾ വെടിവെച്ച് കൊന്നത്.
കാണിയാമ്പൽ,നെഹ്റു നഗർ, ആർത്താറ്റ്, ചീരംകുളം എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് 14 കാട്ടുപന്നികളെ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതലാണ് കാട്ടുപന്നികളെ പിടികൂടാനിറങ്ങിയത്.