കുന്നംകുളത്ത് മിന്നല്‍ ചുഴലിയിൽ വന്‍നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

New Update
kunnamkulamstom

തൃശൂര്‍: കുന്നംകുളത്തിനടുത്ത് പന്തല്ലൂരില്‍ മിന്നല്‍ ചുഴലി. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ ആര്‍ക്കും ആപത്ത് ഉണ്ടായില്ല. എന്നാല്‍ വലിയതോതില്‍ നാശം വിതച്ചാണ് ചുഴലിയടിച്ചത്. 

ചെറിയ മഴയോട് കൂടിയാണ് ശക്തമായ കാറ്റ് പന്തല്ലൂരില്‍ ആഞ്ഞുവീശിയത്. ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കടപുഴകി വീണു.

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു. പന്തല്ലൂര്‍ സ്വദേശി സൈമന്റെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇലക്ട്രിക് പോസ്റ്റ് വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisment