New Update
/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫിന് ഞെട്ടിക്കുന്ന തോൽവി.
Advertisment
എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് തോറ്റത്.
യുഡിഎഫിന്റെ മേരി പുഷ്പം 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
വൻ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ വാർഡ്. ജനകീയനായ നേതാവായിരുന്നു ബിനു.
പ്രചാരണത്തിന് വമ്പന്മാർ എത്തിയെങ്കിലും വോട്ടിൽ പ്രതിഫലിച്ചില്ല. കഴിഞ്ഞ തവണയും ഈ വാർഡിൽ മേരിയായിരുന്നു വിജയിച്ചത്.
ഇത്തവണ എങ്ങനെയും സീറ്റ് പിടിച്ചെടുക്കണമെന്ന എൽഡിഎഫ് മോഹം പൂവണിഞ്ഞില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us