കുന്നംകുളം: ബിജെപി നേതാവും സുഹൃത്തും 1.100 കിലോ കഞ്ചാവുമായി അറസ്റ്റിൽ. കുന്നംകുളം അടുപ്പുട്ടി പാക്കത്ത് അജിത് (35), സുഹൃത്ത് അടുപ്പുട്ടി കാക്കശ്ശേരി വീട്ടിൽ ബെർലിൻ (27) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് കുന്നംകുളം–- വടക്കാഞ്ചേരി റോഡിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്. അടുപ്പുട്ടി മേഖലയിലെ ബിജെപി നേതാവും കുന്നംകുളം നഗരത്തിലെ ബിഎംഎസ് ഹെഡ്‌ലോഡ് യൂണിയനിലെ തൊഴിലാളിയുമാണ് അറസ്റ്റിലായ അജിത്.
തൃശൂർ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കുന്നംകുളം പൊലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് 1.100 കിലോ കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്.
അന്യ സംസ്ഥാനത്തുനിന്ന് എത്തിക്കുന്ന കഞ്ചാവ് മേഖലയിൽ വിതരണം ചെയ്യുന്ന പ്രധാന സംഘമാണ് അജിത്തിന്റേത്.