കുറവിലങ്ങാട്: കൊടൈക്കനാൽ ബസ്സ് അപകടത്തിന്റെ അനുസ്മരണയിൽ പതിവ് തെറ്റിക്കാതെ കുറവിലങ്ങാട് മർത്ത മറിയം ആർച് ഡിക്കൻ ഫോറോന ദൈവാലയ അങ്കണത്തിൽ ബന്ധുമിത്രാദികൾ ഒരുമിച്ചു കൂടി.
കുറവിലങ്ങാട് ഇടവകയിലെ സൺഡേസ്കൂൾ അധ്യാപകരും വൈദികരും അടങ്ങുന്ന സംഘമാണ് 1976 മെയ് 8 നു അപകടത്തിൽപെടുന്നത്.
41 പേരടങ്ങിയിരുന്ന യാത്ര സംഘങ്ങളിൽ 18 അധ്യാപകരും 2വൈദികരും അന്ന് മരണപ്പെട്ടു.
'കവിത ' ബസ്സ് ട്രാവൽസ് ന്റെ ഉടമസ്ഥതയിലുള്ള ബസ്സ് ആയിരുന്നു അതു. മെയ് 8 ന് 20 മൃതദ്ദേഹങ്ങൾ നിരയായി ദൈവാലയ അംഗണത്തിലേക്കെടുക്കുന്ന രംഗം ബന്ധുമിത്രാദികൾ ഓർമിച്ചെടുത്തു.. ആ സംഭവം ഇടവകയെ മുഴുവൻ ദുഃഖതിലാഴ്ത്തി.
ഈ അപകടത്തിന്റെ നാൽപത്തിയോൻപതാം വാർഷികദിനത്തിൽ അവർക്കുവേണ്ടി വി. ബലി അർപ്പിക്കപ്പെട്ടു.
കുറവിലങ്ങാട് ആർച്ചു പ്രീസ്റ് റവ. ഡോ. തോമസ് മെനച്ചേരിയുടെ നേതൃത്വത്തിൽ ഫാ. സേവിയർ കാരാംവേലി, റവ. ഡോ. ജോർജ് കാരാംവേലി, ടോമി കാരാംവേലി എന്നിവർ വിശുദ്ധ ബലി അർപ്പിച്ചു.
തുടർന്നു ഇമ്മനുവേൽ വാക്കയിൽ ന്റെ ആദ്യക്ഷതയിൽ നടന്ന അനുസ്മരണസമ്മേളനം, റവ. ഡോ തോമസ് മേനച്ചേരി ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/d39b45b5-c11.jpg)
സമ്മേളനത്തിൽവച്ചു രൂപതയിലെ ഏറ്റവും നല്ല സൺഡേ സ്കൂൾ അധ്യാപകരിൽ രണ്ടാമത്തെ വ്യക്തിയും പൂവരണി ഇടവക അംഗവുമായ എബ്രഹാം പാലകുന്നേൽ, ഇടവകയിലെ സൺഡേ സ്കൂൾ പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കുള്ള കുട്ടി കുമാരി അന്നാ ലിസ് ബേബി പൊറ്റമ്മേൽ എന്നിവർക്ക് അവാർഡ് കൾ വിതരണം ചെയ്തു.
തുടർന്നു നടന്ന ചർച്ചയിൽ അൻപതാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു.
ശ്രീ. കുരിക്കോസ് കുമ്പളക്കുഴി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ യോഗം സെക്റട്ടറി ശ്രീ. കെ. ജെ ജോസ് കൊച്ചുപുരയ്ക്കൽ നന്ദി പറഞ്ഞു. റവ. ഫാ. സേവ്യർ കാരാംവേലി അനുസ്മരണ പ്രഭാഷണം നടത്തി.