/sathyam/media/media_files/Ml3j4seMGxhAEV7I0HL4.jpg)
കുറിച്ചിത്താനം: കുറിച്ചിത്താനം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൈക ലയണ്‍സ് ചാരിറ്റബിള്‍ ഐ ഹോസ്പിറ്റലും ജേക്കബ് ഒപ്ടിഷ്യന്‍സ് കോട്ടയവുമായി സഹകരിച്ചുകൊണ്ട് കുറിച്ചിത്താനം കെ ആര്‍ നാരായണന്‍ എല്‍പി സ്‌കൂളില്‍ ഞായറാഴ്ച രാവിലെ 8:30 മുതല്‍ 1:00 മണി വരെ മെഗാ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സൗജന്യമായി നടത്തും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് നേത്ര കാഴ്ച പരിശോധനകള്‍, കണ്‍സള്‍ട്ടേഷന്‍, മരുന്ന് എന്നിവ സൗജന്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന തിമിര രോഗികള്‍ക്ക് അത്യാധുനിക ക്യാറ്ററാക്ട് സര്‍ജറി മിതമായ നിരക്കില്‍ പൈക ലയണ്‍സ് കണ്ണാശുപത്രിയില്‍ ചെയ്തു കൊടുക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന കണ്ണട ആവശ്യമായ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കണ്ണടകള്‍ ജേക്കബ് ഒപ്ടിഷ്യന്‍സില്‍ നിന്ന് ലഭ്യമാക്കും.
ബ്ലഡ് ഷുഗര്‍ ടെസ്റ്റിങ്ങും പ്രഷര്‍ ചെക്കപ്പും സൗജന്യമായി നോക്കാനും അവസരമുണ്ട്. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ലയണ്‍ ജോണി തറപ്പില്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us