കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ തിരുവുത്സവം 5 ന്

രണ്ടാം ഉത്സവ ദിനമായ ഡിസംബര്‍ 6 വെള്ളിയാഴ്ച മുതല്‍ 7 ആം ഉത്സവ ദിനമായ ഡിസംബര്‍ 11 ബുധനാഴ്ച വരെ ഉച്ചക്ക് 12 മണിക്ക് ഉത്സവ ബലി ദര്‍ശനം. വൈകിട്ട് ദീപാരാധന ചുറ്റുവിളക്ക് വിളക്ക് എന്നിവ നടക്കും

New Update
kurichithanm puthrakovil

കോട്ടയം: ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഡിസംബര്‍ 5 ന് കൊടിയേറി ഡിസംബര്‍ 12 ന് മണ്ണയ്ക്കനാടു ചിറയില്‍ ജലാധിവാസ ഗണപതി ക്ഷേത്രത്തിലെ തീര്‍ത്ഥ കുളത്തില്‍ നടത്തുന്ന തിരുവാറാട്ടോടുകൂടി പര്യവസാനിക്കുന്നു.

Advertisment

കൊടിയേറ്റു ദിവസമായ ഡിസംബര്‍ 5 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കര്‍ണാടക സംഗീത കുലപതി ശ്രീ ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യ കലാപരിപാടികളുടേയും സംഗീതോത്സവത്തിന്‌ടെയും ഭദ്രദീപം തെളിയിക്കുന്നതോടെ 8 ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവത്തിനു സമാരംഭം കുറിക്കപ്പെടുകയാണ്.

രണ്ടാം ഉത്സവ ദിനമായ ഡിസംബര്‍ 6 വെള്ളിയാഴ്ച മുതല്‍ 7 ആം ഉത്സവ ദിനമായ ഡിസംബര്‍ 11 ബുധനാഴ്ച വരെ ഉച്ചക്ക് 12 മണിക്ക് ഉത്സവ ബലി ദര്‍ശനം. വൈകിട്ട് ദീപാരാധന ചുറ്റുവിളക്ക് വിളക്ക് എന്നിവ നടക്കും

തിരുവുത്സവ ദിനങ്ങളില്‍ കേരളത്തിലെ പ്രകത്ഭരും പ്രശസ്തരും ആയ സംഗീത നൃത്ത വാദ്യ കലാകാരന്‍മാര്‍ നേതൃത്വം നല്‍കുന്ന വിവിധ പരിപാടികള്‍ തിരുവരങ്ങില്‍ അരങ്ങേറുന്നതും ആണ്.

ഡിസംബര്‍ 5 രാവിലെ 9 മുതല്‍ ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യത്തിന്റെ സംഗീത സദസ്സ് തുടര്‍ന്ന് വൈകിട്ടു 6 മണി വരെ 'പുതൃക്കോവില്‍ ഏകാദശി സംഗീതോത്സവം'.

ഡിസംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് 8 15 നു പ്രശസ്ത പുല്ലാംകുഴല്‍ വിദക്തന്‍ ശ്രീ കാസര്‍കോട് പവി കൃഷ്ണയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുന്‍ നിര കലാകാരന്‍മാര്‍ അണി നിറക്കുന്ന പുല്ലാംകുഴല്‍ ഫ്യൂഷന്‍ മ്യൂസിക് 'ഹരി മുരളീ രവം *

ഏകാദശി വിളക്ക് ദിവസമായ ഡിസംബര്‍ 11 ബുധനാഴ്ച വൈകിട്ട് 8 15 നു സുപ്രസിദ്ധ തായമ്പക വിദ്വാന്‍ മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തായമ്പക. 

രാവിലെ 8 30 നു തിമില വാദ്യ കലാ കൗസ്തഭം 2009 വൈക്കം ചന്ദ്രന്‍ മാരാരുടെ പ്രമാണത്തില്‍ 50 -ല്‍ പരം കലാകാരന്‍മാര്‍ പങ്കേടുക്കുന്ന മേജര്‍ സെറ്റ് പഞ്ചവാദ്യം. 

രാവിലെ 11 മണിക്ക് തിരുമറയൂര്‍ ഗിരിജാന്‍ മാരാരുടെ നേതൃത്ത്വത്തില്‍ ഉള്ള പാണ്ടി മേളം. 12 30 ന് മഹാ ഏകാദശി ഊട്ട്. വൈകിട്ട് 5 മുതല്‍ 8 വരെ മേളചക്രവര്‍ത്തി പദശ്രീ പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ മേജര്‍ സെറ്റ് പഞ്ചാരിമേളം

ആറാട്ടു ദിനമായ ഡിസംബര്‍ 12 നു രാത്രി 9 ന് ആറാട്ടു എതിരേല്പിനോട് അനുബന്ധിച്ച് പഞ്ചവാദ്യ, ദേശവിളക്ക്. തുടര്‍ന്നു ചൊവ്വല്ലൂര്‍ മോഹന വാര്യരുടെ നേതൃത്വത്തില്‍ ആല്‍ത്തറ മേളം. 9 30 നു വലിയ കാണിക്ക, പറ വയ്പ്പ്പ് തിരു ആറാട്ടു വിളക്ക്.

Advertisment