New Update
/sathyam/media/media_files/2025/11/21/kuruppanthara-railway-station-2025-11-21-16-13-26.jpg)
കടുത്തുരുത്തി: ട്രെയിനിൽ നിന്ന് വീണു യുവാവിനു ഗുരുതര പരുക്ക്. എറണാകുളം കല്ലൂരിലെ ഹോട്ടൽ ജീവനക്കാരനായ ആഷിക്കിനാ (38) ണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം.
Advertisment
കുറുപ്പന്തറ റെയിൽവേ സ്റ്റേഷന് സമീപം യുവാവ് പരുക്കേറ്റ് കിടക്കുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് എത്തി യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് എങ്ങനെ വീണു എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us