കുതിരാനില്‍ വന്യമൃഗ ശല്യം വര്‍ധിച്ചത് തുരങ്കം വന്നതിന് ശേഷം.  മേഖലയിലുള്ള ജനവാസകേന്ദ്രങ്ങള്‍ക്ക് ഭീഷണിയായി ഒറ്റയാന്റെ സാന്നിധ്യം സ്ഥിരമായതോടെ പ്രതികരിച്ച്  വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍

കുതിരാനിലെ ഒറ്റയാന്‍ശല്യം തീര്‍ക്കാന്‍ എളുപ്പമാവില്ലെന്ന സൂചന കൂടിയാണ് മന്ത്രി നല്‍കുന്നത്.

New Update
sasindran Untitledon

തൃശൂര്‍: കുതിരാനില്‍ വന്യമൃഗ ശല്യം വര്‍ധിച്ചത് തുരങ്കം വന്നതിന് ശേഷമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.

Advertisment

മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ മേഖലയിലുള്ള ജനവാസകേന്ദ്രങ്ങള്‍ക്ക് ഭീഷണിയായി ഒറ്റയാന്റെ സാന്നിധ്യം മാറുന്നതിനിടെയാണ് വനം മന്ത്രിയുടെ പ്രതികരണം.

 കുതിരാനിലെ ഒറ്റയാന്‍ശല്യം തീര്‍ക്കാന്‍ എളുപ്പമാവില്ലെന്ന സൂചന കൂടിയാണ് മന്ത്രി നല്‍കുന്നത്.


റോഡ് നിര്‍മാണങ്ങളും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.

 റോഡുകളുടെ ആവശ്യം വരുമ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി തുരങ്കങ്ങള്‍ ഉണ്ടാക്കുകയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മുന്നറിയിപ്പുകള്‍ പാലിക്കുന്ന വിധത്തില്‍ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.

Advertisment