/sathyam/media/media_files/2025/06/03/SrHSdJbJEUqZF2XFXpPc.jpg)
ആലപ്പുഴ: കനത്ത മഴയ്ക്ക് ശമനമായെങ്കിലും കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​ങ്ങൾ ഇപ്പോളും വെള്ളത്തിൽ. റോ​ഡു​ഗ​താ​ഗ​ത​വും കൃഷിയും നശിച്ചതോടെ ജനങ്ങൾ തീർത്തും ദുരിതത്തിലായി.
നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലു​ള്ള കോ​ഴി​ച്ചാ​ൽ വ​ട​ക്കു​പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടു​ക​ളു​ടെ സം​ര​ക്ഷ​ണ​വ​ല​യ​ത്തി​നു​ള്ളി​ലു​ള്ള കി​ഴ​ക്കേ​ചേ​ന്നം​ക​രി​യി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടാ​ണ്. ക​ര​ക്കൃ​ഷി വെ​ള്ളം​ക​യ​റി ന​ശി​ച്ചു. റോ​ഡു​ഗ​താ​ഗ​ത​വും നി​ല​ച്ചു.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ഇ​പ്പോ​ഴ​ത്തേ​തി​ലും കൂ​ടു​ത​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും പാ​ട​ശേ​ഖ​ര​ത്തി​ൽ പമ്പിങ് ന​ട​ന്നി​രു​ന്ന​തി​നാ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ കെ​ടു​തി​ക​ൾ ഇ​വി​ടെ​യു​ള്ള​വ​രെ ഒ​ട്ടും​ത​ന്നെ ബാ​ധി​ച്ചി​രു​ന്നി​ല്ല.
ഇ​ത്ത​വ​ണ വി​ള​വു​മോ​ശ​മാ​യ​തി​നാ​ൽ ക​ർ​ഷ​ക​ർ കൊ​യ്യാ​തെ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ പമ്പിങ് നി​ല​ച്ച​താ​ണ് ദു​രി​ത​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്.
മ​ഴ​ക്കാ​ല​ത്ത് കൃ​ഷി​യേ​ക്കാ​ൾ പ്രാ​ധാ​ന്യം ദു​രി​ത​നി​വാ​ര​ണ​ത്തി​നു ന​ൽ​ക​ണ​മെ​ന്നും പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​ക്കൃ​ഷി​യു​ണ്ടോ​യെ​ന്ന​തു പ​രി​ഗ​ണി​ക്കാ​തെ ആ​വ​ശ്യാ​നു​സ​ര​ണം പ​ന്പിം​ഗ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
മ​ഴ​ക്കെ​ടു​തി തു​ട​രു​ന്ന​ സാഹചര്യത്തിൽ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കാ​ർ​ത്തി​ക​പ​ള്ളി താ​ലൂ​ക്കി​ലെ തെ​ക്കേ​ക​ര ഗ​വ.​എ​ൽ​പി സ്കൂ​ളി​നും ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.
കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ക​യും ജ​ല​നി​ര​പ്പ് വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്കി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
കൂ​ടാ​തെ ജി​ല്ല​യി​ൽ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us