/sathyam/media/media_files/2025/03/19/7wsZMEN4Y8D4og4zWc1V.jpg)
കോട്ടയം/കുവൈറ്റ്: സ്നേഹിക്കാന്‍ ഒരു മനസുണ്ടായതാണ് എന്‍റെ ദൗര്‍ബല്യം എന്നു പറഞ്ഞതുപോലായിരുന്നു ബുധനാഴ്ച കുവൈറ്റില്‍ അന്തരിച്ച മലയാളി വ്യവസായി അലക്സ് ബിനോ (53) യുടെ ജീവിതം.
ഒരുകാലത്ത് കേരളത്തില്‍ നിന്നും ആയിരക്കണക്കിന് നഴ്സുമാരെ കുവൈറ്റിലെത്തിച്ച് ജോലി തരപ്പെടുത്തി നല്‍കി അത്രയും കുടുംബങ്ങള്‍ക്ക് മികച്ച ജീവിത മാര്‍ഗം കണ്ടെത്തി നല്‍കിയ ശേഷമായിയുന്നു അലക്സിന്റെ മടക്കയത്ര.
നഴ്സിങ് റിക്രൂട്ട്മെന്‍റ് രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അലക്സ്. അതും മാന്യമായ രീതിയില്‍ ഒരാള്‍ക്കും പണവും ജോലിയും നഷ്ടപ്പെട്ടു എന്നു പേരുകേള്‍പ്പിക്കാത്തതായിരുന്നു അലക്സിന്‍റെ പ്രവര്‍ത്തനം.
പക്ഷേ അലക്സിന്‍റെ സമ്പത്തും ആരേയും സഹായിക്കുന്ന മനസും ഏറെ പ്രശംസിക്കപ്പെട്ടതാണ്.
കഴിഞ്ഞ കുറെ ദിവസങ്ങളായി പനിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സക്കിടെ ഉണ്ടായ ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുക്കുകയായിരുന്നു.
മുണ്ടക്കയം പൂന്തോട്ടത്തില്‍ പിജെ ജോസഫിന്‍റെയും ഗ്രേസിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഡാലിയ. മകന്‍: ബെന്‍ അലക്സ്.