കേരള അസോസിയേഷൻ  'നോട്ടം 2025' ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ  ഡിസംബർ 5 ന്

ദേശിയ അവാർഡ് ജേതാക്കളായ പ്രശസ്ത സംവിധായകർ ഡോ. ബിജു, വി. സി. അഭിലാഷ്. ചലച്ചിത്ര നിരൂപകനായ  ഡോ. സി. എസ്. വെങ്കിഡേശ്വരൻ തുടങ്ങിയവരാണ് നോട്ടം 2025  ജൂറി അംഗങ്ങൾ.

New Update
nottam

കുവൈറ്റ് സിറ്റി: കേരള അസോസിയേഷൻ കുവൈറ്റ്‌ സംഘടിപ്പിക്കുന്ന 12 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക  ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 'നോട്ടം'  2025 ഡിസംബർ 5 ന് അഹ്‌മദി ഡി.പി.എസ്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. 

Advertisment

മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ  റവന്യു മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്യും. 

ദേശിയ അവാർഡ് ജേതാക്കളായ പ്രശസ്ത സംവിധായകർ ഡോ. ബിജു, വി. സി. അഭിലാഷ്. ചലച്ചിത്ര നിരൂപകനായ  ഡോ. സി. എസ്. വെങ്കിഡേശ്വരൻ തുടങ്ങിയവരാണ് നോട്ടം 2025  ജൂറി അംഗങ്ങൾ.

സിനിമകൾ സബ്‌മിറ്റ് ചെയ്യേണ്ട അവസാന തിയതി നവംബർ 20 രജിസ്ട്രേഷനും റൂൾസ്& റെഗുലേഷൻസിനും ഭാരവാഹികളുമായി ബന്ധപ്പെടണം.

ഭാരവാഹികളുമാ ബന്ധപ്പെടാനുള്ള നമ്പറുകൾ

63336967, 55831679, 99753705, 60661283, 69064246.

Advertisment