/sathyam/media/media_files/2025/12/23/kuwait-city-card-2025-12-23-00-10-48.jpg)
കുവൈത്ത് സിറ്റി:കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സംഘടിപ്പിച്ച 'മെഗാ സർഗലയം 2025' ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങൾക്ക് അബ്ബാസിയയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വർണാഭമായ പരിസമാപ്തി.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ മെഹ്ബുല മേഖല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മെഹ്ബുല മേഖലയിലെ വിജയികൾ ട്രോഫി ഏറ്റുവാങ്ങി.
ഡിസംബർ 18, 19 തീയതികളിലായി നടന്ന സർഗ്ഗവസന്തത്തിൽ പ്രവാസി മണ്ണിലെ പ്രതിഭകൾ മാറ്റുരച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച് ഫഹാഹീൽ മേഖല ഫസ്റ്റ് റണ്ണറപ്പും ഹവല്ലി മേഖല സെക്കന്റ് റണ്ണറപ്പുമായി.
വിവിധ മേഖലകളിൽ നിന്നായി എത്തിയ മത്സരാർത്ഥികൾ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി തെളിയിക്കപ്പെട്ട മദ്രസ്സ വിഭാഗം മത്സരങ്ങളിൽ അബ്ബാസിയ ദാറുതർബിയ മദ്രസ്സ ഓവറോൾ ചാമ്പ്യൻമാരായി.
/filters:format(webp)/sathyam/media/media_files/2025/12/23/kuw1-2025-12-23-00-19-27.jpg)
ഈ വിഭാഗത്തിൽ ഫഹാഹീൽ ദാറുത്തഅലീമിൽ ഖുർആൻ മദ്രസ്സ ഫസ്റ്റ് റണ്ണറപ്പും, സാൽമിയ മദ്രസ്സത്തുന്നൂർ സെക്കന്റ് റണ്ണറപ്പും നേടി വിജയികളായി.
സമാപന ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം പ്രമുഖ പണ്ഡിതന്മാരായ മാദിഹ് സുഹൈൽ ഫൈസി കുരാട്, ഖാജാ ഹുസൈൻ ദാരിമി വയനാട് എന്നിവർ നയിച്ച 'മഹ്‌ഫിലെ ഇഷ്ഖ്' പരിപാടി അരങ്ങേറി.
കലയുടെയും സാഹിത്യത്തിന്‍റെയും സുഗന്ധം പരത്തിയ ദിനങ്ങൾക്ക് ശേഷമാണ് സർഗലയത്തിന് തിരശ്ശീല വീഴുന്നത്.
വിജയികളായവരെയും, കലാപ്രതിഭകളെയും, പരിപാടി വിജയകരമാക്കാൻ സഹകരിച്ച മുഴുവൻ പ്രവർത്തകരെയും സംഘാടകർ അഭിനന്ദിച്ചു. പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ഹൃദ്യമായ അഭിവാദ്യങ്ങൾ അർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us