/sathyam/media/media_files/2026/03/03/kuwait1-2026-03-03-23-00-01.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ പ്രാദേശിക മാധ്യമ പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ ശ്രീമതി പാരമിത ത്രിപാഠി വെർച്വൽ കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങൾ പുലർത്തുന്ന ഉത്തരവാദിത്തത്തെ അംബാസഡർ അഭിനന്ദിച്ചു.
കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും മാധ്യമങ്ങൾ നിർവ്വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെ അംബാസഡർ പ്രകീർത്തിച്ചു. പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പിന്തുണ വിലപ്പെട്ടതാണെന്ന് അവർ ഓർമ്മിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2026/03/03/kuwait2-2026-03-03-23-00-33.jpg)
മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അംബാസഡർ മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു നൽകി.
നിലവിലെ സാഹചര്യങ്ങളിൽ പ്രവാസികൾക്കിടയിൽ അനാവശ്യ ഭീതി ഒഴിവാക്കാൻ മാധ്യമങ്ങളുടെ സഹകരണം തേടി കുവൈറ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി എംബസി പ്രതിജ്ഞാബദ്ധമാണെന്ന് അവർ ആവർത്തിച്ചു.
/filters:format(webp)/sathyam/media/media_files/2026/03/03/kuwait-3-2026-03-03-23-01-06.jpg)
ഏത് സാഹചര്യത്തിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി സന്നദ്ധമാണെന്നും 24/7 പ്രവർത്തിക്കുന്ന ഹെല്പ് ഡസ്ക് പ്രവർവത്തിക്കു ന്നണ്ടെന്നും അവർ വ്യക്തമാക്കി കുവൈത്ത് കേരള പ്രസ്സ് ക്ലബ് അംഗങ്ങളും മറ്റു ഇതാരാ സംസ്ഥാന മാധ്യമം പ്രവർത്തകരും. സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us