കുവൈറ്റിൽ പ്രധാന റോഡ് ഭാഗികമായി അടച്ചു ; ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിക്കാൻ ആഹ്വാനം ചെയ്തു ട്രാഫിക് വിഭാഗം

സാൽമിയ ഭാഗത്തേക്കുള്ള ഈ റോഡിന്റെ ഇസ്സ അൽ-ഖതാമി സ്ട്രീറ്റ് മുതൽ ഒമാൻ സ്ട്രീറ്റ് വരെയുള്ള ജഹ്റ ദിശയിലേക്കുള്ള ഭാഗം ഇന്ന്, അതായത് 2025 ജൂലൈ 18 വെള്ളിയാഴ്ച മുതൽ അടച്ചിടും.

New Update
kuwait road closed

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളിലൊന്നായ അബ്ദുൽ കരീം അൽ-ഖത്താബി സ്ട്രീറ്റിൽ (അഞ്ചാം റിംഗ് റോഡ്) ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ച് പൊതുഗതാഗത വകുപ്പ്. 

Advertisment

സാൽമിയ ഭാഗത്തേക്കുള്ള ഈ റോഡിന്റെ ഇസ്സ അൽ-ഖതാമി സ്ട്രീറ്റ് മുതൽ ഒമാൻ സ്ട്രീറ്റ് വരെയുള്ള ജഹ്റ ദിശയിലേക്കുള്ള ഭാഗം ഇന്ന്, അതായത് 2025 ജൂലൈ 18 വെള്ളിയാഴ്ച മുതൽ അടച്ചിടും.

2025 ജൂലൈ 21 തിങ്കളാഴ്ച വരെയാണ് റോഡ് അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ വാഹനമോടിക്കുന്നവർ ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിക്കുകയും, സ്ഥാപിച്ചിട്ടുള്ള നിർദ്ദേശ ബോർഡുകൾ അനുസരിച്ച് ബദൽ വഴികൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ഡ്രൈവർമാർ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Advertisment