/sathyam/media/media_files/2025/08/15/rasheed-2025-08-15-23-40-39.jpg)
കെ.എം.സി.സി ബേപ്പൂർ മണ്ഡലം കൺവൻഷൻ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി ബേപ്പൂർ മണ്ഡലം പ്രവർത്തക കൺവൻഷനും സ്റ്റേറ്റ് വനിതാ ഭാരവാഹികൾക്കുള്ള സ്വീകരവും ഫർവ്വാനിയ്യ കെ എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഗഫൂർ പെരുമുഖത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
മുസ്ലിം ലീഗ് തീക്ഷ്ണതയുടെ നാൾവഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി സലാം നന്തിയും സമകാലിക രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി ഇസ്മാഈൽ വള്ളിയോത്തും പ്രഭാഷണം നടത്തി.
സംസ്ഥാന വനിതാ വിംഗ് വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപെട്ട ബേപ്പൂർ മണ്ഡലത്തിൽ നിന്നുള്ള നൗറിൻ മുനീറിന് സംസ്ഥാന കെ എം സി സി അഡ്യൈസറി ബോഡ് ചെയർമാൻ ടി ടി സലീമും സംസ്ഥാന വനിതാ വിംഗ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുബി തഷ്രീഫിന് കോഴിക്കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ് അലി അക്ബർ കറുത്തേടത്തും മണ്ഡലത്തിന്റെ ഉപഹാരങ്ങൾ കൈമാറി.
സംസ്ഥന ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റുമാരായ സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഡോക്ടർ മുഹമ്മദലി, സെക്രട്ടറി സലാം ചെട്ടിപ്പടി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര, കാസറഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ
എന്നിവർ സംസാരിച്ചു.
സോഷ്യൽ സെക്യൂരിറ്റി സ്കീമിൻ്റെമണ്ഡലത്തിന്റെ ആദ്യ ഗഡു മണ്ഡലം ജനറൽ സെക്രട്ടറി വാഹിദ് ജില്ലാ സോഷ്യൽ സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ റഷീദ് ഉള്ളിയേരിക്ക് കൈമാറി.
അഷ്റഫ് കെ.സിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി വാഹിദ് പാലയിൽ സ്വാഗതവും ട്രഷറർ ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
മണ്ഡലം നേതാക്കൾ ആയ ഫിറോസ് മൊയ്‌തീൻ, തശ്രീഫ്, ഹസനുൽ ബന്ന , എഞ്ചിനീയർ മുനീർ, സിയാലികോയ, നാസർ കെ.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.