Advertisment

ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാക്കിയ പ്രൊഫ. കെ.വി.തോമസിനെക്കൊണ്ട് സംസ്ഥാനത്തിന് എന്തു ഗുണം? ബജറ്റില്‍ കേരളത്തിന്റെ പേരുപോലും പറഞ്ഞില്ല. സ്വപ്ന പദ്ധതികള്‍ക്കൊന്നും കേന്ദ്രത്തിന്റെ അനുമതി നേടാനായില്ല. ഡല്‍ഹിയിലെ വമ്പന്‍ സ്വാധീനം കേരളത്തിന് ഗുണകരമെന്ന് കരുതി തോമസിനെ നിയമിച്ചത് വെറുതേയായി. ഓഫീസും പരിവാരങ്ങളുമായി തോമസിനെ തീറ്റിപ്പോറ്റുന്നത് എന്തിന് ?

എംപിയും എംഎല്‍എയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് പെന്‍ഷനും ഒന്നിച്ച് കൈപ്പറ്റാന്‍ കെ വി തോമസിന് കഴിയില്ല

New Update
kv thomas

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരു പോലും പറയാതിരിക്കുകയും സിൽവർ ലൈൻ, ശബരി പാത അടക്കം കേരളത്തിന്റെ പദ്ധതികൾക്കൊന്നും കേന്ദ്രം അംഗീകാരം നൽകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന്റെ നിയമനം വിമർശിക്കപ്പെടുന്നു.

Advertisment

ഡൽഹിയിൽ മന്ത്രിയായും എംപിയായും പ്രവർത്തിച്ച കെ.വി.തോമസിനു വിപുലമായ സൗഹൃദങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ സംസ്ഥാനത്തിനു മുതൽകൂട്ടാകുമെന്നും വിലയിരുത്തിയാണ് സർക്കാർ അദ്ദേഹത്തെ ഡൽഹിയിൽ നിയമിച്ചത്


എന്നാൽ കേന്ദ്രമന്ത്രിമാരെ ഇടയ്ക്കിടയ്ക്ക് കാണുന്നതൊഴിച്ചാൽ കേരളത്തിനു വേണ്ടി ഒന്നും നേടിയെടുക്കാൻ തോമസിന് കഴിയുന്നില്ല. 11വർഷമായി കേരളം 250 ഏക്കർ ഭൂമിയേറ്റെടുത്ത് കാത്തിരിക്കുന്ന എയിംസിന് അനുമതി നേടിയെടുക്കാൻ പോലും തോമസിന് കഴിയുന്നില്ല.

kv thomas new

കോടികൾ ചെലവിട്ട് ഡൽഹിയിൽ ഇങ്ങനെയൊരു പ്രത്യേക പ്രതിനിധിയെ തീറ്റിപ്പോറ്റേണ്ടതുണ്ടോ എന്നാണ് വിമർശനം. കാബിനറ്റ് റാങ്ക് നൽകിയുള്ള കെ.വി.തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു.

ഡൽഹിയിൽ ക്യാബിനറ്റ് റാങ്കോടെ വിലസുന്ന കെ.വി.തോമസ് ശമ്പളം വേണ്ടെന്നുവച്ച് ഓണറേറിയം മതിയെന്ന് ഉദാരമനസ്കത കാട്ടിയിരുന്നു. പിന്നീടാണ് ഈ വാഗ്ദാനത്തിനു പിന്നിലെ ഗുട്ടൻസ് പുറത്തായത്. കെ.വി. തോമസിന് ഓണറേറിയമായി പ്രതിമാസം നൽകുന്നത് ഒരു ലക്ഷം രൂപയാണ്.

ഇതു കൂടാതെ ടെലിഫോൺ ചാർജ്, വാഹനം, യാത്രാ ബത്ത എന്നീ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. നിയമസഭയിൽ മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ ഉന്നയിച്ച ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


കെ.വി. തോമസിനൊപ്പം നാലു ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. അസിസ്റ്റന്റ് (ഡൽഹി ഓഫിസ്) – 34,095 രൂപ, അസിസ്റ്റന്റ് (കൊച്ചി ഓഫിസും ഡൽഹി ഓഫിസും) – 30,995 രൂപ, ഓഫിസ് അറ്റൻഡന്റ് (കൊച്ചി ഓഫിസും ഡൽഹി ഓഫിസും) – 18,930 രൂപ, ഡ്രൈവർ (ഡൽഹി ഓഫിസ്) – 22,072 രൂപ എന്നിങ്ങനെയാണ് അവരുടെ വിവരങ്ങൾ


കേന്ദ്രസർക്കാരുമായി സൗഹാർദം സ്ഥാപിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമാണു തോമസിന്റെ നിയമനം. സംസ്ഥാന സർക്കാരിന്റെ നയങ്ങളും നിലപാടുകളും കേന്ദ്രത്തിനു മുൻപിൽ വ്യക്തമായി അവതരിപ്പിക്കുകയും വേണമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ ഇതൊന്നും കാര്യമായി നടക്കുന്നില്ലെന്നാണ് വാസ്തവം. കെ.വി.തോമസിനു ശമ്പളത്തിനു പകരം ഓണറേറിയം നൽകുമ്പോൾ, അദ്ദേഹത്തിനു പെൻഷനും ഓണറേറിയവും ഒന്നിച്ചു വാങ്ങാൻ അർഹതയുണ്ടെന്നതാണ് ഓണറേറിയം മതിയെന്ന തോമസിന്റെ വാഗ്ദാനത്തിനു പിന്നിലെ ഗുട്ടൻസ്.

kv thomas

ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല.

അതായത് കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിനു തടസമില്ലെന്നു ചുരുക്കം. ശമ്പളത്തിന് ആദായ നികുതി നൽകണം. ഓണറേറിയത്തിന് ആദായനികുതി നൽകുകയും വേണ്ട. ഡൽഹി കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.


സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ട്രഷറി നിയന്ത്രണം ഇളവു ചെയ്ത് കെവി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോൺഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ തോമസിന് 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്


 കോൺഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു പാർട്ടിയുമായി അകലുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയും ചെയ്തു.

വിമാനയാത്ര നിരക്കു കുറവുള്ള ക്ലാസുകളിൽ മതിയെന്നാണ് തോമസ് ആദ്യം പറഞ്ഞതെങ്കിലും അതും കാര്യമായി നടക്കുന്നില്ല.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളം, ഡിഎ, ഡൽഹി അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു ശമ്പളം. 5 ജീവനക്കാരെയും അനുവദിച്ചിരുന്നു.

22344


തോമസിന്റെ നിയമനത്തിൽ ഇടതുമുന്നണിയിൽ പോലും അതൃപ്തിയുണ്ടായിരുന്നു. കോൺഗ്രസ് പുറത്താക്കിയ തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിക്കുന്നതിനെതിരേ എൽ.ജെ.ഡി രംഗത്തെത്തിയിരുന്നു. ശമ്പളമില്ലാതെ ജോലിയാവാമെന്നും അല്ലെങ്കിൽ പുച്ഛം തോന്നുന്നു എന്നുമാണ് എൽ.ജെ.ഡി നേതാവ് സലിം മടവൂ‌ർ വ്യക്തമാക്കിയത്


 22 വര്‍ഷക്കാലം പാര്‍ലമെന്റ് മെമ്പറായി പ്രവര്‍ത്തിച്ച കെ വി തോമസിന് 59,000 രൂപയാണ് എംപി പെന്‍ഷന്‍. ഇതിന് പുറമെ 30 വര്‍ഷത്തോളം കോളേജ് പ്രൊഫസറായി പ്രവത്തിച്ചതിന്റെ പെന്‍ഷന്‍ വേറെയും. ശരാശരി 30 വര്‍ഷം അധ്യാപന കാലയളവുള്ള ഒരു കോളേജ് പ്രൊഫസര്‍ക്ക് 83,000 രൂപ വരെ പെന്‍ഷനായി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് കണക്ക്.

ഇതും കെ വി തോമസിന് കിട്ടും. എംപിയും എംഎല്‍എയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഈ രണ്ട് പെന്‍ഷനും ഒന്നിച്ച് കൈപ്പറ്റാന്‍ കെ വി തോമസിന് കഴിയില്ല.

എംപി പെന്‍ഷനായ 59,000 വും പ്രൊഫസര്‍ പെന്‍ഷന്‍ 83,000 വും പുതുതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ബാധകമല്ലാത്ത ഒരു ലക്ഷം രൂപയുടെ ഓണറേറിയവും കണക്കാക്കുമ്പോള്‍ 2,42,000 രൂപയാണ് പ്രതിമാസം കെവി തോമസിന്റെ കൈയിലെത്തുക.

Advertisment