New Update
/sathyam/media/media_files/2024/12/05/GmoWsTypvVQFDAffXNTM.jpeg)
കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവ് പാലത്തു എ ടിഎം കുത്തി തുറന്നു മോഷണത്തിന് ശ്രമം. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്.
Advertisment
ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാന്‍ ആയിരുന്നു ശ്രമം. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് സംഘമാണ് മോഷണ ശ്രമം കണ്ടെത്തിയത്. എ ടി എം കൌണ്ടറിനുള്ളില്‍ നിന്നും മോഷ്ടാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
പോളി ടെക്‌നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെറിയ ഗ്യാസ് കട്ടര്‍ അടക്കമുള്ളവ യുവാവില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.