Advertisment

പ്രസവത്തേതുടര്‍ന്ന് രക്തസ്രാവം. നെടുങ്കണ്ടത്ത് ഡോക്ടറും നവജാത ശിശുവും മരിച്ചു

നെടുങ്കണ്ടത്ത് പ്രസവത്തെത്തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിച്ചു.

New Update
idukkii

ഇടുക്കി: നെടുങ്കണ്ടത്ത് പ്രസവത്തെത്തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉടുമ്പന്‍ചോല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മുന്‍ മെഡിക്കല്‍ ഓഫിസറും പാറത്തോട് ഗുണമണി വീട്ടില്‍ ഡോ. വീരകിഷോറിന്റെ ഭാര്യയുമായ ഡോ. വിജയലക്ഷ്മിയാണ് മരിച്ചത്. 29 വയസായിരുന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

Advertisment

ഗണേശന്‍-നാഗലക്ഷ്മി ദമ്പതികളുടെ മകളാണ് വിജയലക്ഷ്മി. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകുന്നേരമാണ് വിജയലക്ഷിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


ചൊവ്വാഴ്ച പുലര്‍ച്ചയോടെ പ്രസവത്തില്‍ സങ്കീര്‍ണതയുണ്ടായി. തുടര്‍ന്ന് വൈകിട്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അല്‍പസമയത്തിനുള്ളില്‍ കുഞ്ഞ് മരിച്ചു. 


പിന്നീട് രാത്രി ഒന്‍പതോടെ വിജയലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി. ഇതിന് പിന്നാലെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് എത്തിച്ച് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി വിജയലക്ഷ്മിയെ മാറ്റി. എന്നാല്‍ യാത്രാമധ്യേ പന്ത്രണ്ട് മണിയോടെ തമിഴ്നാട്ടില്‍ വച്ച് വിജയലക്ഷ്മി മരണപ്പെടുകയായിരുന്നു.


 

Advertisment