കടലറിവും രുചിയൂറും തനത് വിഭവങ്ങളുമായി ലക്ഷദ്വീപ് മത്സ്യമേള

New Update
Photo seafood dishes

കൊച്ചി: കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച ത്രിദിന മത്സ്യമേളക്ക് കവരത്തിയിൽ തുടക്കം. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്‌കാരികോത്സവം തുടങ്ങിയവയാണ് മേളയിലുള്ളത്.

Advertisment

Photo- Neerali fry

സിഎംഎഫ്ആർഐക്ക് കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള വൻജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലക്ഷദ്വീപിലെ വിവിധ ദീപുകൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മേളയിലെ സന്ദർശകർ.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ എസ് ബി ദീപക് കുമാർ  മേള ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്കുട്ടീവ് ഡോ ബി കെ ബെഹറ അധ്യക്ഷത വഹിച്ചു.

കടൽപായൽ പായസം, മീൻ ചക്കര, നീരാളി ഫ്രൈ, ട്യൂണ (ചൂര) കൊണ്ടുള്ള വിവിധ വിഭവങ്ങൾ, പലതരം നാടൻ പലഹാരങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. വിവിധ ദ്വീപുകളിലെ സ്ത്രീ കൂട്ടായ്മകൾ തയ്യാറാക്കിയ വിഭവങ്ങൾ മേളയിൽ ശ്രദ്ധ പിടിച്ചുപറ്റി.

Photo seafood

മത്സ്യബന്ധന മേഖലയിലെ ആധുനിക ഉപകരണങ്ങൾ,  ശീതീകരണ സംവിധാനങ്ങൾ, ശാസ്ത്രീയമായ മത്സ്യകൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രദർശനവും മേളയിലുണ്ട്. മത്സ്യബന്ധന-മത്സ്യസംസ്‌കരണവുമായി ബന്ധപ്പെട്ട 72 സ്റ്റാളുകളാണ് മത്സ്യമേളയിലുള്ളത്.

കടലറിവിനൊപ്പം ലക്ഷദ്വീപിന്റെ തനതായ കലാരൂപങ്ങളും സംഗീത പരിപാടികളുമുണ്ട്. ശാസ്ത്രജ്ഞരും കർഷകരും തമ്മിലുള്ള ആശയവനിമയം, സെമിനാർ എന്നിവയും മേളയുടെ ഭാഗമാണ്.

ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ ഗിരി ശങ്കർ, ഫിഷറീസ് സെക്രട്ടറി രാജ് തിലക്, ഫിഷറീസ് ഡയറക്ടർ കെ. ബുസർ ജംഹർ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, സിഐഎഫ്ടി ഡയറക്ടർ ഡോ ജോർജ് നൈനാൻ, ഡോ വി വെങ്കടസുബ്രമണ്യൻ, കെവികെ മേധാവി ഡോ. പിഎൻ ആനന്ദ്് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment