സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗം ; ലക്ഷദ്വീപിൻ്റെ ചുമതലയുള്ള ടി.എൻ പ്രതാപനും ഹംദുള്ള സെയ്ദ് എം പി യും നേതാക്കൾക്ക് മാർഗ നിർദ്ദേശം നൽകി ; കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ ദ്വീപിലെ കോൺഗ്രസ് തീരുമാനം

കോൺഗ്രസിൻ്റെ സംഘടനാ ശക്തി വിളിച്ചോതുന്ന വിധത്തിലാണ് യോഗം സംഘടിപ്പിച്ചത്

New Update
CONG

അമിനി ദ്വീപ് : ജനുവരി 12,13 തീയ്യതികളിലായി അമിനി ദ്വീപിൽ രണ്ട് ദിവസം നീണ്ടുനിന്ന ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗം അവസാനിക്കുമ്പോൾ സംഘാടന മികവ് എടുത്ത് പറയേണ്ടതാണ്. 

Advertisment

കോൺഗ്രസിൻ്റെ സംഘടനാ ശക്തി വിളിച്ചോതുന്ന വിധത്തിലാണ് യോഗം സംഘടിപ്പിച്ചത്.   മെച്ചപ്പെട്ട രീതിയിൽ എപ്പോഴത്തേയും പോലെ തുടക്കം മുതൽ അവസാനം വരെ ഈ യോഗത്തിലെ എല്ലാവരും വേറെ വേറെ അല്ല മറിച്ച് നമ്മൾ ഒരു കുടുംബമാണ്, നമ്മൾ ഒന്നാണ്, ഒരേ മനസ്സോടെ മുന്നോട്ട് പോകേണ്ടവരാണ്, നിങ്ങൾ ഞങ്ങൾക്ക് അത്രമേൽ വേണ്ടപ്പെട്ടവരാണ് എന്ന നിലയ്ക്കുതന്നെയായിരുന്നു.

 ഒരു രീതിയിലുള്ള ന്യൂനതയും ചൂണ്ടിക്കാണിക്കാനോ എടുത്തു പറയാനോ ഇല്ലാത്തക്കവിധം എല്ലാവരെയും വേണ്ട രീതിയിൽ പരിഗണിച്ചുകൊണ്ടുതന്നെ കോൺഗ്രസിന്റെ ഈ യോഗത്തെ അത്രമേൽ മനോഹരമാക്കുകയും ഒപ്പം വിജയിപ്പിക്കുകയും ചെയ്തെന്ന്  അമിനി ദ്വീപ് ബ്ലോക്ക് കോൺഗ്രസ് അറിയിച്ചു. 

യോഗത്തിൽ എഐസിസിയുടെ ലക്ഷദ്വീപിൻ്റെ ചുമതലയുള്ള മുൻ എം.പി ടി.എൻ പ്രതാപൻ , ഹംദുള്ള സെയ്ദ് എം.പി എന്നിവർ മാർഗ്ഗ നിർദ്ദേശം നൽകി. 

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ പോരാട്ടം തുടരുന്നതിനും ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാനും ഏതറ്റം വരെയും പോകാനും യോഗം ആഹ്വാനം ചെയ്തു. 

ലക്ഷദ്വീപിലെ ജനങ്ങളോട് കേന്ദ്ര സർക്കാർ പുലർത്തുന്നത് ചിറ്റമ്മ നയമാണെന്നും ഈ സമീപനം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു .

Advertisment