/sathyam/media/media_files/2025/10/06/untitled-2025-10-06-09-52-36.jpg)
തിരുവനന്തപുരം: സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌ക്കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ മോഹന്‍ലാലിനെ ആദരിച്ച ചെലവിന് സംസ്‌ക്കാരിക വകുപ്പ് അനുവദിച്ചത് രണ്ടുകോടി 80 ലക്ഷം രൂപ.
'ലാല്‍സലാം'എന്ന പേരില്‍ പരിപാടി നടത്തിയതും വിവാദമായിട്ടുണ്ട്. സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് 2 കോടി. 84 ലക്ഷം രൂപയ്ക്ക് സര്ക്കാര്‍ അധിക ധന അനുമതി നല്‍കി.
സര്‍വ്വതും നഷ്ടപ്പെട്ട ചൂരല്‍മലയിലെ 25 പേര്‍ക്കെങ്കിലും വീട് വച്ചു കൊടുക്കാനുള്ള പണമാണ് പിണറായി സര്‍ക്കാറിന്റെ പിആര്‍ വര്‍ക്കിന് ലാലിന്റെ പേരില്‍ ചിലവിട്ടത്. പ്രൗഢഗംഭീരമായ സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിലോ നിയമസഭാ ലോഞ്ചില്‍ ഗംഭീര വേദിയിലോ 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ചെലവില്‍ നടത്താമായിരുന്ന സ്‌നേഹാദരമാണ് ഖജനാവിലെ മൂന്നു കോടി പൊട്ടിച്ചു നടത്തിയത്.
ഫാല്‍ക്കെ പുരസ്‌ക്കാരമുള്‍പ്പെടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് മേള സംഘടിപ്പിച്ച കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം ചെലവിട്ടതിന്റെ നാലിലൊ ന്നുപോലും ചെലവായിരിക്കാനിടയില്ല.
'സ്‌നേഹപൂര്‍വ്വം ലാലേട്ടന്‍' എന്നോ 'ലാലിന് സ്‌നേഹാദരവ്' എന്നോ നാമകരണം ചെയ്യാതെ 'ലാല്‍സലാം' എന്ന് നാമകരണം ചെയ്തതുതന്നെ സര്‍ക്കാര്‍ ചെലവില്‍ ഒരു സിപിഎം മാമാങ്കം നടത്തുന്നതിനായിരുന്നു. മോഹന്‍ലാലിനെ അതിന് കരുവാക്കിയെന്നു മാത്രം. സിപിഎം യുവ നേതാക്കള്‍വരെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചപ്പോള്‍ താരങ്ങളുടെ ഇരിപ്പടങ്ങള്‍ മൂന്നാം നിരയ്ക്കും പിന്നിലായിരുന്നു.
തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയ സാഹചര്യത്തില്‍, സര്‍ക്കാറിന്റെ 'നേട്ടങ്ങള്‍' പ്രദര്‍ശിപ്പിച്ച് ആളെ കൂട്ടാനാവില്ലെന്ന് ബോധ്യമുള്ളതു കൊണ്ട്, പി ആര്‍ വര്‍ക്കിന്റെ ഭാഗമായി വിവിധ ജാതി മതസംഘടനകളുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം കോടികള്‍ മുടക്കിസംസ്ഥാനത്തു ടനീളം ജില്ലാതല താരാരാധന മാമാങ്കങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ പ്രതീക്ഷിച്ചാല്‍ അതിശയിക്കേണ്ടതില്ല.
സര്‍ക്കാരിന്റെ കടുത്ത 'സാമ്പത്തിക പ്രതിസന്ധി'കാരണം സെക്രട്ടറിയേറ്റിനു മുന്നില്‍ യാചന സമരം തുടരുന്ന ആശാ സഹോദരിമാരെ പിണറായി ഓര്‍ത്തില്ലെങ്കിലും കോടികള്‍ പൊടിച്ചതിന് സാക്ഷ്യം വഹിച്ച ഫാല്‍ക്കേ അവാര്‍ഡ് ജേതാവെങ്കിലും ഓര്‍ക്കണമായിരുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം.