'റവന്യൂ വകുപ്പിന്റെ നോക്കുകൂലി'; എല്ലാവരും കരുതിയിരിക്കുക, സൂപ്പർ പണിവരുന്നുണ്ട് ! - ജോസ്പ്രകാശ് കിടങ്ങൻ എഴുതുന്നു

New Update
jose prakash

റവന്യൂ വകുപ്പിന്റെ നോക്കുകൂലി
(ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി)

01-4-2010 തീയതി മുതലാണ് ഭൂമിക്ക് താരിപ്പുവില (Fair Value) നിലവിൽ വന്നത്. അന്നു മുതൽ സർക്കാർ നിശ്ചയിച്ച താരിപ്പുവിലയിലും താഴ്ത്തി ഒരു വസ്തു ആധാരവും രജിസ്റ്റർ ചെയ്യുവാൻ സാധിക്കുകയില്ല.

Advertisment

ഫെയർ വാല്യൂ നിശ്ചയിക്കാത്ത അനവധി പട്ടയഭുമികളുണ്ട്. തൊട്ടടുത്ത നാലുവസ്തുക്കളുടെ മതിപ്പുവിലയുടെ ശരാശരിയാണ് ഇവയ്ക്ക് താരിപ്പുവിലയായി കണക്കാക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.

01 -4-2010 നു മുമ്പ് ഒരു വസ്തുവിന്റെ ആധാരത്തിലെ വില വിലക്കുന്നയാളും, വാങ്ങുന്നയാളും ഉഭയസ മ്മതപ്രകാരം നിശ്ചയിക്കുന്നതായിരുന്നു.ഇതിന് രജിസ്ട്രേഷൻ സമയത്ത് യാതൊരു തർക്കവും അധികാരികൾ ഉന്നയിച്ചിരുന്നില്ല.

ഫെയർവാല്യു നിലവിൽ വരുന്നതിന് അനേക വർഷങ്ങൾക്കു മുമ്പ് രജിസ്റ്റർ ചെയ്യപ്പെട്ട ആധാരങ്ങൾക്ക് മുദ്ര വില കുറഞ്ഞു പോയെന്നും അതിനാൽ പിഴയടക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാർമാർ സ്ഥലമുടമകൾക്കയക്കുന്ന നോട്ടീസ് നിയമ വിരുദ്ധമാണെന്ന് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു

കോട്ടയം വെളിച്ചിയാനി സ്വദേശിയായ രാജു എബ്രഹാം കോഴിമല എന്നയാളാണ് 2003 ൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ മുദ്ര വില കുറഞ്ഞതിന് പിഴയടക്കണമെന്നാവശ്യപ്പെട്ടു വന്ന നോട്ടീസിന്റെ അടിസ്ഥാനത്തിൽ RTI ഫയൽ ചെയ്തത്.

യാതൊരടിസ്ഥാനവുമില്ലാതെയാണ് ഇപ്രകാരം നോട്ടീസയച്ച് സാധാരണ ജനങ്ങളെ ഭീഷണിപ്പെടുത്തി സർക്കാർ  ' നോക്കുകൂലി ' വാങ്ങുന്നത്. മുദ്രവില കുറച്ച് ആധാരം രജിസ്റ്റർ ചെയ്താൽ രജിസ്ട്രാറും കുറ്റക്കാരനാണെന്നിരിക്കെ നാളിതുവരെ ഒരുദ്യോഗസ്ഥനെതിരെയും നടപടിയെടുക്കുവാൻ ശുപാർശയില്ല!

രാജു എബ്രഹാമിന്റെ തർക്കത്തിൽ രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗസ്ഥൻ തന്നെയാണ് മുദ്രവില കുറഞ്ഞു പോയതായി ജില്ലാ രജിസ്ട്രാർക്കു റിപ്പോർട്ടു നൽകിയത്.!!

ഈ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ "തിരഞ്ഞു നോക്കിയതിൽ ലഭ്യമായിട്ടില്ല' 'എന്ന ഒഴിവു കഴിവാണ് പറഞ്ഞിരിക്കുന്നത്.

 2010-ാം മാണ്ടിനു മുമ്പ് രജിസ്റ്റർ ചെയ്ത വസ്തുക്രയങ്ങൾക്ക് മുദ്രവില കുറഞ്ഞു എന്ന കാരണം കാട്ടി നോട്ടീസയക്കുന്നത് നിയമവിരു ദ്ധമാണ്. നാം തെരഞ്ഞെടുത്തയച്ച ഇടതു-വലതു ജന പ്രതിനിധി കൾ ഇക്കാര്യത്തിൽ  മൗനം പാലിയ്ക്കുന്നത് കൊടിയ ജനവഞ്ചനയാണ്.

പൊതു സമൂഹത്തിൻ്റെ 2 % വരുന്ന ഉദ്യോഗസ്ഥപ്പടയെ പോറ്റാ നാണത്രെ സർക്കാർ ഈ രീതിയിൽ ജനങ്ങളെ പിഴിയുന്നത് !!!

(ജോസ്പ്രകാശ് കിടങ്ങൻ അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനാണ്. കോട്ടയം ചാമംപതാൽ സ്വദേശിയായ അദ്ദേഹം നിരവധി നിയമപോരാട്ടങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് )

1

D

F

H

K

Advertisment