കൊച്ചി: വയനാട് ഉരുള്‍പൊട്ടി സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവുന്ന സഹായം എത്തിക്കാന്‍ കൊച്ചിയില്‍ നിന്ന് ഓടിയെത്തി നൗഷാദ്. 2018 ല്‍ കേരളം അനുഭവിച്ച വെള്ളപൊക്കത്തില്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്കി നൗഷാദ് മാതൃകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തരയോടെ വാടകക്ക് ടെമ്പോ ട്രാവലർ വിളിച്ച് തന്റെ കടയിൽനിന്ന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും സുഹൃത്തുക്കൾ ശേഖരിച്ച ഭക്ഷണവും മറ്റ് സാധനങ്ങളുമായി നൗഷാദ് ചുരം കയറി.
നൈറ്റികൾ, ടി ഷർട്ടുകൾ, തോർത്തുമുണ്ട്, അടിവസ്ത്രങ്ങർ തുടങ്ങിയവയും അരി, റെസ്ക്, വെള്ളം, പഴങ്ങൾ തുടങ്ങിയ ഭക്ഷണ സാമഗ്രികളും നൗഷാദ് ക്യാമ്പിൽ എത്തിച്ചു.