New Update
/sathyam/media/media_files/HzO5iMytUyFQIFxSF8Ts.jpg)
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ മലയാളം ഫാക്ടറിയിലെ 10 ജീവനക്കാരെ കാണാതായി എന്ന് സിഇഒഅറിയിച്ചു. വയനാട്ടിലെ ട്രീവാലി റിസോര്‍ട്ടില്‍ നാട്ടുകാരായ നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു.
ഉരുള്‍പൊട്ടലില്‍ മരണം ഇതുവരെ 19 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ വയനാട്ടിലേക്ക് പോകും. മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ് , ഒ ആര്‍ കേളു എന്നിവരാണ് വയനാട്ടിലേക്ക് പോകുന്നത്.
ചൂരൽമലയിലെ ഹോംസ്റ്റേയിൽ നിന്നും കാണാതായ രണ്ട് ഡോക്ടര്‍മാരിൽ ഒരാളെ കണ്ടെത്തി. പരിക്കുകളോടെ ഒരാളെ ആശുപത്രിയിലെത്തിച്ചു. ഒഡിഷ സ്വദേശികളാണ് അപകടത്തിൽപ്പെട്ട ഡോക്ടർമാരെന്നാണ് വിവരം.