വയനാട് ഉരുള്‍ പൊട്ടൽ: യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം, വിഷയം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണം: ലോക്‌സഭയില്‍ അടിയന്തര അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കെ സി വേണുഗോപാല്‍ എം പി

വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ സൈന്യത്തെ വിളിക്കണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
landslide Untitledtr

വയനാട്: വയനാട് ഉരുളപൊട്ടല്‍ രക്ഷപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിഷയം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു കെ സി വേണുഗോപാല്‍ എം പി ലോക്‌സഭയില്‍ അടിയന്തര അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

Advertisment

വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ സൈന്യത്തെ വിളിക്കണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനുമായി രാഹുല്‍ സംസാരിച്ചു. ഇക്കാര്യത്തില്‍ താനും ഇടപെടാം എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വയനാടിലെ സ്ഥിതി നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ മലയാളം ഫാക്ടറിയിലെ 10 ജീവനക്കാരെ കാണാതായി എന്ന് സിഇഒ അറിയിച്ചു. വയനാട്ടിലെ ട്രീവാലി റിസോര്‍ട്ടില്‍ നാട്ടുകാരായ നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു. 

ഉരുള്‍പൊട്ടലില്‍ മരണം ഇതുവരെ 19 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ വയനാട്ടിലേക്ക് പോകും. മന്ത്രിമാരായ  കെ രാജന്‍, മുഹമ്മദ് റിയാസ് , ഒ ആര്‍ കേളു എന്നിവരാണ് വയനാട്ടിലേക്ക് പോകുന്നത്. 

Advertisment