New Update
/sathyam/media/media_files/4ktICscHr9kVFgiwhcBA.jpg)
വയനാട്: ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച വയനാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തുന്നു. ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനി ഉടന്‍ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.
വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ സൈന്യത്തെ വിളിക്കണം എന്ന് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ താനും ഇടപെടാം എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. വയനാടിലെ സ്ഥിതി നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.