മുണ്ടക്കൈയും അട്ടമലയും പൂർണമായും ഒറ്റപ്പെട്ടു; കുടുങ്ങികിടക്കുന്നവരിൽ വിദേശികളും; എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടു

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തും. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക.

New Update
land slide 762722Untitledtr

വയനാട്: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലധികം പേര്‍ കുടുങ്ങികിടക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം 100 ഓളം പേരെ ദുരന്തം ബാധിച്ചു.

Advertisment

ഇരു മേഖലകളിലുമായി 400 ഓളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്.  ഉരുള്‍പൊട്ടലുണ്ടായ വെള്ളാര്‍ മല സ്‌കൂളിന് സമീപത്ത് നിന്ന് 8 വയസുകാരനെ രക്ഷിച്ചു. വിലങ്ങാട് 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തും. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക.

ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും ഒരു കമ്പനിയും ഉടന്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. 

Advertisment