വയനാട് ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി അമിത് ഷാ: യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു: രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് എന്‍ഡിആര്‍എഫ് രണ്ടാം സംഘം കേരളത്തിലേക്ക്

വെള്ളാര്‍മലയില്‍ റോഡ് നിറയെ പാറക്കല്ലുകള്‍ നിറഞ്ഞു കിടക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലധികം പേര്‍ കുടുങ്ങികിടക്കുകയാണ്.

New Update
amith Untitledti.jpg

വയനാട്: വയനാട് ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് എന്‍ഡിആര്‍എഫ് രണ്ടാം സംഘം കേരളത്തിലേക്ക് പുറപ്പെട്ടു.

Advertisment

വയനാട് ദുരന്തത്തില്‍ ഇതുവരെ 23 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് പുറപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

വെള്ളാര്‍മലയില്‍ റോഡ് നിറയെ പാറക്കല്ലുകള്‍ നിറഞ്ഞു കിടക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലധികം പേര്‍ കുടുങ്ങികിടക്കുകയാണ്.

മുണ്ടക്കൈയില്‍ മാത്രം 100 ഓളം പേരെ ദുരന്തം ബാധിച്ചു. ഇരു മേഖലകളിലുമായി 400 ഓളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്.  ഉരുള്‍പൊട്ടലുണ്ടായ വെള്ളാര്‍ മല സ്‌കൂളിന് സമീപത്ത് നിന്ന് 8 വയസുകാരനെ രക്ഷിച്ചു. വിലങ്ങാട് 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യമെത്തും. എയര്‍ഫോഴ്‌സിന്റെ എ.എല്‍.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക.

ടെറിട്ടോറിയല്‍ ആര്‍മി കോഴിക്കോട് 122 ബെറ്റാലിയനില്‍ നിന്നും  ഒരു കമ്പനിയും ഉടന്‍ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. 

Advertisment