New Update
/sathyam/media/media_files/1Z3iXUo7Wd5RFUFsna8t.jpg)
വയനാട്: വയനാട് ദുരന്തത്തില്‍ ആശുപത്രിയില്‍ ഉള്ള മൃതദേഹങ്ങളുടെ എണ്ണം 24 ആയി. മേപ്പാടിയില്‍ 18 മൃതദേഹങ്ങളും മിംസ് ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങളും വൈത്തിരി ആശുപത്രിയില്‍ ഒരു മൃതദേഹവുമാണ് ഉള്ളത്.
എല്ലാവരേയും എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
മലപ്പുറം പോത്തുകല്ല് മുണ്ടേരിയില്‍ എന്‍ഡിആര്‍എഫ് സംഘമെത്തി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ചാലിയാര്‍ മുറിച്ച് കടക്കാനായിട്ടില്ല. ചാലിയാറിന് അക്കരെ കുമ്പളപ്പാറ കോളനിയില്‍ 6 മൃതദേഹങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചാലിയാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
മന്ത്രി എ.കെ ശശീന്ദ്രന്‍ ചൂരല്‍മലയില്‍ എത്തി, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.
ആവശ്യത്തിന് അധികമായി മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീമിനെയും കണ്ണൂരില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ദുരന്ത സ്ഥലത്ത് എത്തിക്കും.