മരണസംഖ്യ ഉയരുന്നു; മരിച്ചവരുടെ എണ്ണം 41 ആയി; നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നു; കേന്ദ്രത്തോട് കൂടുതൽ സഹായം ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എംപി, അനുശോചിച്ച് രാഷ്ട്രപതി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.  

New Update
landslide 878Untitledtr

വയനാട്: വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 41 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നുണ്ട്. 

Advertisment

ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി . പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.  

കേന്ദ്രത്തോട് കൂടുതല്‍ സഹായം ആവശ്യപ്പെട്ടതായി കെ രാധാകൃഷ്ണന്‍ എംപി വ്യക്തമാക്കി. വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എംപി അറിയിച്ചു.

Advertisment