അട്ടമലയിൽ ആറ് മൃതദേഹം കണ്ടെത്തി; ചാലിയാര്‍ വഴി ഒഴുകി വന്ന ഏഴ് മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു; വെള്ളാർ മലയിൽ നിന്ന് കണ്ടെത്തിയത് കൈക്കുഞ്ഞിൻ്റേത് ഉൾപ്പെടെ 13 മൃതദേഹങ്ങൾ

കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും അവരുടെ മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായി 16 മത് ഐഡിഎസ്എഫ്എഫ്‌കെയുടെ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
landslide 09Untitledtr

വയനാട്: വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 41 ആയി. അട്ടമലയില്‍ ആറ് മൃതദേഹം കണ്ടെത്തി.

Advertisment

ചാലിയാര്‍ വഴി ഒഴുകി വന്ന ഏഴ് മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വെള്ളാര്‍ മലയില്‍ നിന്ന് കണ്ടെത്തിയത് കൈക്കുഞ്ഞിന്റേത് ഉള്‍പ്പെടെ 13 മൃതദേഹങ്ങളാണ്. 

കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും അവരുടെ മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായി 16 മത് ഐഡിഎസ്എഫ്എഫ്‌കെയുടെ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി.

ഇന്ന് നടക്കാനിരുന്ന സെമിനാര്‍, മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂള്‍ പ്രകാരമുള്ള പ്രദര്‍ശനങ്ങള്‍ മാത്രം നടക്കും.

മത്സര വിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഔപചാരിക ചടങ്ങില്ലാതെ ജേതാക്കള്‍ക്ക് കൈമാറും.