New Update
/sathyam/media/media_files/10hDmKhHc0zauHR55mKu.jpg)
വയനാട്: ചൂരല്‍ മലയില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം 44 ആയി.
പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലൂടെ ഇരു ചക്ര വാഹന ഗതാഗതവും കാല്‍നടയാത്രയും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരല്‍മലയില്‍ താലൂക്ക് തല ഐആര്‍എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ഡെപ്യൂട്ടി കളക്ടര്‍ - 8547616025
തഹസില്‍ദാര്‍, വൈത്തിരി - 8547616601
കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് - 9961289892
അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ - 9383405093
അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ - 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688
ഉരുള്‍പൊട്ടലില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവര്‍ക്കുമൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.