രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി കരസേന; ചാലിയാറിൽ നിന്ന് 3 മൃതദേഹം കൂടി കണ്ടെത്തി; മുണ്ടക്കൈയിൽ നിന്ന് 2 മൃതദേഹം കൂടി കണ്ടെത്തി; മുണ്ടക്കൈ പുഞ്ചിരിമറ്റത്ത് 41 പേരെ കാണാതായി വിവരം

കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുകയാണ് ആദ്യ പരിഗണനയെന്ന് മന്ത്രി കെ രാജന്‍. ബെയ് ലി പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. കൂടുതല്‍ സേനാംഗങ്ങള്‍ അല്‍പ്പസമയത്തിനകം എത്തും. 486 പേരെ ഇതുവരെ രക്ഷിക്കാനായെന്നും മന്ത്രി അറിയിച്ചു.

New Update
landslide mundakai  1

വയനാട്: രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി കരസേന. നിലവില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പ്രദേശത്ത് കുടുതല്‍ മൃതദേഹം ഉണ്ടെന്ന് കരസേന അറിയിക്കുന്നു. ചാലിയാറില്‍ നിന്ന് 3 മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. 

Advertisment

143 മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയായി. 48 പേരെ തിരിച്ചറിഞ്ഞു. 191 പേര്‍ ചികിത്സയിലണ്.

കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുകയാണ് ആദ്യ പരിഗണനയെന്ന് മന്ത്രി കെ രാജന്‍. ബെയ് ലി പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. കൂടുതല്‍ സേനാംഗങ്ങള്‍ അല്‍പ്പസമയത്തിനകം എത്തും. 486 പേരെ ഇതുവരെ രക്ഷിക്കാനായെന്നും മന്ത്രി അറിയിച്ചു.

പ്രദേശവാസിയായ സുദേവന്റെ രണ്ട് നില വീടിന്റെ മേല്‍ക്കൂര വരെ മണ്ണ് മൂടിയ നിലയിലാണ്. ഉള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷീറ്റ് മുറിച്ച് മാറ്റാന്‍ ശ്രമിക്കുകയാണ്. സുദേവന്റെ വീട് ആര്‍മി പൊളിക്കുകയാണ്. സുദേവന്റെ വീട്ടില്‍ അഞ്ച് പേര്‍ ഉണ്ടെന്ന് ബന്ധു പറഞ്ഞു. സുദേവന്റെ ഫോണ്‍ ഇന്നലെ രാത്രി ഏഴ് മണി വരെ റിങ് ചെയ്തിരുന്നതായും ബന്ധു പറയുന്നു.

ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. 

4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും.ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. 

Advertisment