New Update
/sathyam/media/media_files/MlrwtUcyIueGNcsiSeHo.jpg)
വയനാട്: വയനാട് ദുരന്തത്തെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ നിന്നും ഇതുവരെ കണ്ടെത്തിയത് 35 മൃതദേഹങ്ങളെന്ന് വിവരം. ഇതുവരെ 25 ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ അതിവേഗം വിട്ടു നല്‍കാന്‍ നടപടി തുടങ്ങി. സംസ്‌കാരത്തിന് സാഹായത്തിനായി സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. 143 മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. 48 പേരെ തിരിച്ചറിഞ്ഞു. 191 പേര്‍ ചികിത്സയിലുണ്ട്.
മുണ്ടക്കൈ പുഞ്ചിരിമറ്റത്ത് 41 പേരെ കാണാതായതായി വിവരമുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടെ കരസേന കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് കുടുതല്‍ മൃതദേഹം ഉണ്ടെന്നാണ് കരസേന അറിയിക്കുന്നത്.