മണ്ണിലമർന്ന് മുണ്ടക്കൈ ; മരണം 157 ആയി; ഉറ്റവരെ തിരഞ്ഞ് ആരും നിലമ്പൂരിലേക്ക് പോകേണ്ടതില്ല, മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കും

47 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 25 പേരുടെ ശരീരഭാഗങ്ങളാണ് നിലമ്പൂര്‍ ആശുപത്രിയില്‍ ഇതുവരെ ലഭിച്ചത്. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് പേരുടെ ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

New Update
land 5 Untitledres

ഡല്‍ഹി: വയനാട് ദുരന്തത്തില്‍ മരണം 157 ആയി. ഉറ്റവരെ തിരഞ്ഞ് ആരും നിലമ്പൂരിലേക്ക് പോകേണ്ടതില്ല. നിലമ്പൂരിലുള്ള മൃതദേഹങ്ങള്‍ ഉച്ചയോടെ മേപ്പാടിയിലെത്തിക്കും. ഫ്രീസര്‍ ഉള്ള 38 ആംബുലന്‍സുകള്‍ തയ്യാറെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

Advertisment

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എം പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 

അതെസമയം ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍ , അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

മലപ്പുറത്തും വയനാട്ടിലുമായി ആശുപത്രിയില്‍ കഴിയുന്നത് 204 പേരെന്നാണ് റിപ്പോര്‍ട്ട്. 191 പേരെയാണ് ദുരന്തത്തില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. 101 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇതുവരെ പൂര്‍ത്തിയാക്കി.

47 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 25 പേരുടെ ശരീരഭാഗങ്ങളാണ് നിലമ്പൂര്‍ ആശുപത്രിയില്‍ ഇതുവരെ ലഭിച്ചത്. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് പേരുടെ ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

Advertisment