New Update
/sathyam/media/media_files/dVkaQ711Z4UdRt29um39.jpg)
വയനാട്: വയനാട് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. നിലവില്‍ 159 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മദ്രാസ് റെജിമെന്റില്‍ നിന്നുളള എഞ്ചിനീയറിംഗ് വിഭാഗം ഉടന്‍ സ്ഥലത്തെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
കോഴിക്കോട് നിന്ന് കാര്‍മാര്‍ഗം എത്തികൊണ്ടിരിക്കുകയാണ്. പാലം നിര്‍മ്മിക്കാനുളള സാധനങ്ങള്‍ 11 മണിയോടെ കണ്ണൂരിലെത്തും. ബെംഗളുരുവില്‍ നിന്ന് വിമാനത്തിലാണ് സാധനങ്ങള്‍ കൊണ്ടു വരുന്നത്. 85 അടി നീളമുളള താല്‍ക്കാലിക പാലമാണ് നിര്‍മ്മിക്കുകയെന്നും കെ രാജന്‍ അറിയിച്ചു.
വയനാട്ടിലേത് വന്‍ ദുരന്തമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നു.
മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.
മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്ത് രജിസ്റ്റര്‍ പ്രകാരം നൂറിലധികം വീടുണ്ടായിരുന്നുവെന്നും പഞ്ചായത്ത് അറിയിച്ചു.