വയനാട് ദുരന്തം അതീവ ഗൗരവതരം, എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ: ദുരന്തം അതിജീവിച്ച കുട്ടികള്‍ അടക്കമുള്ളവരുടെ മാനസികാഘാതം പരിഹരിക്കാന്‍ കൗണ്‍സിലിങ് ഒരുക്കണമെന്ന് ടി സിദ്ദിഖ്

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യം. ഡ്രില്ലിങ് മെഷീൻ ഉൾപ്പെടെയുളള കൂടുതൽ ഉപകരണങ്ങൾ ഉടൻ എത്തിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു.

New Update
kharge Untitled.m.jpg

വയനാട്:  വയനാട് ദുരന്തം അതീവ ഗൗരവതരമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. വിഷയം പാര്‍ലമെന്റില്‍ ഇന്നും ഉന്നയിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമാണ്. എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഖര്‍ഗെ പറഞ്ഞു.

Advertisment

ദുരന്തം അതിജീവിച്ച കുട്ടികള്‍ അടക്കമുള്ളവരുടെ മാനസികാഘാതം പരിഹരിക്കാന്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ക്രമീകരണം ഒരുക്കണമെന്ന് ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയിലുള്ള 91 മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. 91 മൃതദേഹങ്ങളില്‍ 74 എണ്ണം തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞതില്‍ 62 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യം. ഡ്രില്ലിങ് മെഷീൻ ഉൾപ്പെടെയുളള കൂടുതൽ ഉപകരണങ്ങൾ ഉടൻ എത്തിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു.

Advertisment