അട്ടമലയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു; മുണ്ടക്കൈയില്‍ ആകെ ഉണ്ടായിരുന്നത് 504 കെട്ടിടങ്ങള്‍; ഇതിൽ 370 വീടുകളും ബാക്കി ഹോം സ്റ്റേകളും എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സുകളും; ഇപ്പോൾ 30 വീടുകൾ മാത്രം ബാക്കി

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നയിടത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെള്ളവും ഭക്ഷണവും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. 

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
atta,mala Untitledres

വയനാട്:  മുണ്ടക്കൈയില്‍ ആകെ ഉണ്ടായിരുന്നത് 504 കെട്ടിടങ്ങളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 370 വീടുകളും ബാക്കി ഹോം സ്റ്റേകളും എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സുകളുമാണ്. ഇതില്‍ ഇപ്പോള്‍ 30 വീടുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

Advertisment

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നയിടത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെള്ളവും ഭക്ഷണവും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. 

രക്ഷാപ്രവര്‍ത്തനത്തിനായി ബെയ്‌ലി പാലം നിര്‍മാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. 

17 ട്രക്കുകളിലായി പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിക്കും. അതെസമയം അട്ടമലയില്‍ കുടുങ്ങിയ കുട്ടികളെ മറുകരയിലെത്തിച്ചു. മദ്രസ അധ്യാപകന്‍ ഉള്‍പ്പടെ 11 പേരായിരുന്നു കുടുങ്ങിയത്.

Advertisment