അഞ്ച് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനോടൊപ്പം പ്രവത്തിക്കാന്‍ കോഴിക്കോട് രൂപതയും മറ്റ് രൂപതകളും തയ്യാറെന്ന് ഫാ വര്‍ഗീസ് ചക്കാലയ്ക്കല്‍

രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെയും ഇന്നുമായി 100 മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ചത്. കാണാതായവരുടെ എണ്ണം 244 ആയി.

New Update
land Untitledres

വയനാട്: മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് എത്തിച്ചത് ആറ് മൃതദേഹങ്ങള്‍. ചൂരല്‍മലയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്. അഞ്ച് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു .

Advertisment

മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലി (67), ഇന്നലെ കാണാതായ മുണ്ടക്കൈ മദ്രസയിലെ ഉസ്താദ് ഫൈസി, മുണ്ടക്കൈ സ്വദേശികളായ സിനാന്‍ (24), ഷഹീന്‍ (20), ലത്തീഫ് (43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെയും ഇന്നുമായി 100 മൃതദേഹങ്ങളാണ് ഇവിടെ എത്തിച്ചത്. കാണാതായവരുടെ എണ്ണം 244 ആയി.

പട്ടികജാതി വികസന വകുപ്പിന്റെ പാലാക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 50 അംഗ മെഡിക്കല്‍ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്. കല്‍പ്പറ്റയില്‍ താല്‍ക്കാലിക ആശുപത്രി തുറക്കും.

നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരും സംഘത്തിലുണ്ട്. മന്ത്രി ഒ ആര്‍ കേളുവിന്റെ നിര്‍ദേശാനുസരണമാണ് മെഡിക്കല്‍ സംഘം എത്തുന്നത്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനോടൊപ്പം പ്രവത്തിക്കാന്‍ കോഴിക്കോട് രൂപതയും മറ്റ് രൂപതകളും തയ്യാറെന്ന് ഫാ വര്‍ഗീസ് ചക്കാലയ്ക്കല്‍ അറിയിച്ചു. ഒരുമിച്ച് നിന്ന് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാം. സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും ഭാവിയില്‍ വേണ്ടത് ചെയ്യാമെന്നും വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.

 

 

Advertisment