New Update
/sathyam/media/media_files/eIWRL0qvwpP05WQhOJlI.jpg)
വയനാട്: വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയാണെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം. 2019ല്‍ വയനാട് പുത്തുമല ദുരന്തം ഉണ്ടാക്കിയതിന് സമാനമായ കാലാവസ്ഥ അന്തരീക്ഷമായിരുന്നു ഇത്തവണയും വിനാശം വിതച്ചത്.
വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുവാന്‍ തിരുവനന്തപുരംകളക്ട്രേറ്റ് ഗ്രൗണ്ട് ഫ്ളോറില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. ദുരിതബാധിതര്‍ക്ക് സഹായമായി സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് കളക്ഷന്‍ സെന്ററില്‍ എത്തിക്കാന്‍ കഴിയും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
ദുരന്തവുമായി ബന്ധപ്പെട്ട് നാളെ സര്‍വകക്ഷി യോഗം ചേരും. വയനാട് വച്ചാണ് സര്‍വകക്ഷിയോഗം ചേരുക. മുഖ്യമന്ത്രി നാളെ രാവിലെ വയനാട് എത്തും. നിലവില്‍ വയനാടുള്ള ഒമ്പത് മന്ത്രിമാര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തും.
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചാലിയാര്‍ പുഴയില്‍ അടിയുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി പുറത്തെത്തിക്കാനുള്ള ശ്രമകരമായ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ 168 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.