രാജ്യം കണ്ട മഹാദുരന്തങ്ങളിൽ ഒന്നാണിത്, ഈ ഒത്തൊരുമ തുടർന്നും ഉണ്ടാകമെന്ന് ഗോവ ഗവർണർ: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്ന, പശ്ചിമഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങളാണ് ഇതിന് കാരണമെന്ന് ബിജെപി എംപി തേജസ്വി സൂര്യ

പശ്ചിമഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങളാണ് ഇതിന് കാരണം. ഇത്തരം അപകടങ്ങള്‍ ശ്വാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. ഇതോടെ ലോക്‌സഭയില്‍ ബഹളം ആരംഭിച്ചു.

New Update
landslide35Untitledres

വയനാട്: രാജ്യം കണ്ട മഹാദുരന്തങ്ങളില്‍ ഒന്നാണ് വയനാട് ദുരന്തമെന്നും ഈ ഒത്തൊരുമ തുടര്‍ന്നും ഉണ്ടാകണമെന്നും ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.

Advertisment

അതെസമയം വയനാട് ദുരന്തത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നു എന്ന് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞതോടെയാണ് ബഹളം ആരംഭിച്ചത്.

പശ്ചിമഘട്ടത്തിലെ അനധികൃത നിര്‍മാണങ്ങളാണ് ഇതിന് കാരണം. ഇത്തരം അപകടങ്ങള്‍ ശ്വാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു. ഇതോടെ ലോക്‌സഭയില്‍ ബഹളം ആരംഭിച്ചു.

അട്ടമല മാനേജരുടെ ബംഗ്ലാവിന് താഴെവശത്ത് നിരവധി മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഇല്ലാതെ ഇവരെ പുറത്തെത്തിക്കാന്‍ കഴിയില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

കാണാതായവരുടെ കണക്കുകള്‍ റവന്യൂ വിഭാഗം ശേഖരിക്കുകയാണ്. റേഷന്‍ കാര്‍ഡ്, വോട്ടര്‍പട്ടിക, സ്‌കൂള്‍ രജിസ്റ്റര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. അപകടത്തില്‍ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്‌പെഷ്യല്‍ ഓഫീസര്‍ ശ്രീറാം സാംബശിവ റാവുവിനെ നേതൃത്വത്തിലാണ് ഏകോപനം.

Advertisment