New Update
/sathyam/media/media_files/xgpmqgkf0NVLx1URIcRU.jpg)
വയനാട്: മുണ്ടക്കൈ പൂര്‍ണമായും തകര്‍ന്നു എന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ വിലയിരുത്തല്‍. മണ്ണിന് അടിയില്‍ ഉള്ളവരെ കണ്ടത്തെണമെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി.
വെള്ളവും ഭക്ഷണവും കൂടുതലായി സ്ഥലത്ത് എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈയ്യില്‍ റോഡ് സംവിധാനം താറുമാറായതിനാല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകുന്നില്ല.
താല്‍ക്കാലിക പാലത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണ്. റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതിന് ശേഷം ഹിറ്റാച്ചി പോലുള്ള വാഹനങ്ങള്‍ എത്തിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി പിന്നീട് മാധ്യമങ്ങളെ കാണും
അട്ടമല മാനേജരുടെ ബംഗ്ലാവിന് താഴെവശത്ത് നിരവധി മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഇല്ലാതെ ഇവരെ പുറത്തെത്തിക്കാന്‍ കഴിയില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഇന്നലെയും ഇന്നുമായി 158 പോസ്‌റ്മോര്‍ട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ മൃതശരീരങ്ങള്‍ ലഭിക്കുന്നുണ്ട് . എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കും. നിലമ്പൂരില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കും.
കാലതാമസമില്ലാതെ ശരീരങ്ങള്‍ വിട്ടുനല്‍കും. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ കഴിയില്ല. ടെക്‌നിക്കലായി മാത്രമേ നടത്തുന്നുള്ളൂ. ഇരകളുടെ കുടുംബങ്ങള്‍ക്ക് പിന്നീട് ആവശ്യമായി വന്നേക്കും. അവശ്യഘട്ടത്തില്‍ കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കും. മൃതദേഹം തിരിച്ചറിയാന്‍ പഞ്ചായത്തിന്റെ കൂടി സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.