New Update
/sathyam/media/media_files/xgpmqgkf0NVLx1URIcRU.jpg)
വയനാട്: മുണ്ടക്കൈ ഭാഗത്ത് വെള്ളം ഉയരുന്നതായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആര്‍മി വ്യക്തമാക്കി. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ ഒഴികെ മറ്റെല്ലാവരും ഒഴിഞ്ഞു പോകണമെന്ന് ആര്‍മി ആവശ്യപ്പെട്ടു.
പുഞ്ചിരമട്ടത്ത് 50 ലധികം വീടുകള്‍ മണ്ണിനടിയിലെന്ന് മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍ അറിയിച്ചു. എത്രപേര്‍ അകപ്പെട്ടു എന്നതില്‍ കൃത്യമായ കണക്കില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
വയനാട്ടില്‍ ഭക്ഷ്യധാന്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. മണ്ണെണ്ണ നാളെ മുതല്‍ വിതരണം ചെയ്യും.
ദുരന്തമേഖലയിലെ രണ്ട് റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
റേഷന്‍ ധാന്യങ്ങള്‍ വാങ്ങാത്ത ഉപഭോക്താക്കള്‍ക്ക് ഇന്ന് മറ്റൊരു റേഷന്‍കട വഴി വിതരണം ചെയ്യും. ക്യാമ്പുകളില്‍ സപ്ലൈകോ ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.