സുദേവന്റെ വീട്ടില്‍ നടന്ന തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; മരണം 184 ആയി

ഉദ്യോഗസ്ഥര്‍ അനാവശ്യമായി റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് തടസ്സം ഉണ്ടാക്കുന്നു. ചൂരല്‍മാലയില്‍ നിന്ന് മൃതദേഹങ്ങളുമായി മേപ്പാടി ആശുപത്രിയില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടി വരുന്നതായാണ് ആരോപണം. 

New Update
landslide Untitledres

വയനാട്: സുദേവന്റെ വീട്ടില്‍ നടന്ന തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സുദേവന്റെ വീട്ടില്‍ രാവിലെ ഏഴ് മണി മുതല്‍ തുടങ്ങിയ തെരച്ചിലാണ്. സ്ത്രീയുടെ മൃതദേഹമാണ് കിട്ടിയത്. ഇതോടെ മരണം 184 ആയി.

Advertisment

ഉദ്യോഗസ്ഥ സംഘങ്ങളുടെ വാഹനം ആംബുലന്‍സിന്റെ വഴിമുടക്കുന്നുവെന്ന പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ രംഗത്തെത്തി.