മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു; കോഴിക്കോട് നിന്ന് ഹെലി കോപ്റ്ററില്‍ ബത്തേരിയില്‍ ഇറങ്ങും, ഒപ്പം ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും

മുണ്ടക്കൈയില്‍ നായകളെ ഉപയോഗിച്ചുളള പരിശോധന തുടരുകയാണ്. മണ്ണിനടിയില്‍ കൂടുതല്‍ പേരുണ്ടോ എന്നറിയാനാണ് പരിശോധന. വയനാട് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ മാറി താമസിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

New Update
cm Untitledra

വയനാട്:  ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടില്‍ മുഖ്യമന്ത്രി ഇന്നെത്തും. കോഴിക്കോട് നിന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹം ബത്തേരിയില്‍ ഇറങ്ങും. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒപ്പമുണ്ട്.

Advertisment

അതെസമയം, ചൂരല്‍മല വില്ലേജ് ഓഫീസിന് സമീപത്തെ തിരച്ചില്‍ തുടങ്ങി. തിരച്ചിലിനായി ജെസിബി അടക്കമുള്ളവ എത്തിച്ചു. സ്‌നിഫര്‍ ഡോഗ്, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ ഉച്ചയോടെ വയനാട്ടില്‍ എത്തുമെന്നാണ് വിവരം.

മുണ്ടക്കൈയില്‍ നായകളെ ഉപയോഗിച്ചുളള പരിശോധന തുടരുകയാണ്. മണ്ണിനടിയില്‍ കൂടുതല്‍ പേരുണ്ടോ എന്നറിയാനാണ് പരിശോധന. വയനാട് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ മാറി താമസിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

തകര്‍ന്ന വീടുകള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങികിടക്കുന്നുണ്ട്. ഇവരെ കണ്ടെത്തുന്നതിനാണ് മുന്‍ഗണന. കൂടുതല്‍ യന്ത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കും.

Advertisment